FYUGP Admissions 2024

APPLY ONLINE @ www.admissions.keralauniversity.ac.in

എൻ എസ് എസ് കോളേജ് ചേർത്തലയിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ

(Click Here to Download the Details)

നാലു വർഷ ബിരുദ പ്രോഗ്രാം സവിശേഷതകൾ

  • 11 മേജേർ പ്രോഗ്രാമുകളും, വൈവിധ്യമാർന്ന 226 മേജേർ കോഴ്‌സുകളും,സ്പെഷ്യലൈസേഷനുകളും, 120 മൈനർ കോഴ്‌സുകളും.
  • ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, എന്നീ ഭാഷകളിൽ എബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്‌സുകൾ.
  • വിദ്യാർഥികൾക്ക് കോളേജ് ബാസ്കറ്റ് പരിശോധിച്ച് എട്ട് സെമസ്റ്ററുകളുടെയും വൈവിധ്യം മനസിലാക്കി അഡ്മിഷൻ എടുക്കുന്നതിനുള്ള അവസരം.
  • വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാം.
  • വാല്യൂ ആഡഡ് കോഴ്‌സുകളും സ്‌കിൽ ഡവലപ്മെന്റ് കോഴ്‌സുകളും പഠിക്കുന്നതിനുള്ള അവസരം.
  • അക്കാഡമിക് തൊഴിൽ നൈപുണ്യം വികസിപ്പിക്കാൻ ‘സമ്മർ ഇന്റേൺഷിപ്പ് ’.
  • ഹൈബ്രിഡ് മോഡിൽ പഠനം നടത്താൻ ഓരോ വിദ്യാർഥിക്കും അവസരം.
  • ആദ്യ രണ്ട് സെമസ്റ്ററുകൾക്ക് ശേഷം വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിച്ച മേജർ/മൈനർ മാറാൻ ഉള്ള അവസരം.
  • ഓണേഴ്സ് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് കേവലം ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം കരസ്ഥമാക്കാവുന്നതാണ്.
  • ഓണേഴ്‌സ് വിത്ത് റിസേർച്ച് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ(UGC മാനദണ്ഡങ്ങൾക്ക് വിധേയമായി ) തന്നെ ഗവേഷണ പഠനത്തിനും നെറ്റ് പരീക്ഷക്കും യോഗ്യത ഉണ്ടായിരിക്കുന്നതാണ്.
  • ഫാസ്റ് ട്രാക്ക് സംവിധാനം ഉപയോഗിച്ച് വിദ്യാർഥികൾക്ക് 5 സെമസ്റ്റർ (2.5 വർഷം) കൊണ്ട് ഡിഗ്രിയും 7 സെമസ്റ്റർ (3.5 വർഷം) കൊണ്ട് ഓണേഴ്സ് ബിരുദവും നേടാവുന്നതാണ്.
  • കാര്യക്ഷമമായ പരീക്ഷ സമ്പ്രദായം.

നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കുവാൻ 3 ഓപ്ഷനുകൾ ലഭ്യമാണ്.

  1. മൂന്ന് വർഷ ബിരുദം (3-year UG Degree) : പ്രവേശനം നേടി മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം നിർത്താവുന്നതാണ്. പ്രസ്തുത വിദ്യാർഥിക്ക് തന്‍റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക്) 3 വർഷ ബിരുദം (3-year UG Degree) ലഭിക്കുന്നതാണ്. ഇവർ ബിരുദാന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്നപക്ഷം തുടർന്ന് 2 വർഷം പഠിക്കേണ്ടതാണ്.
  2. നാലു വർഷ ബിരുദം (ഓണേഴ്സ്) : (4-year UG Degree (Honors): നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്സ് ബിരുദം ലഭിക്കുന്നതാണ്.
  3. നാലു വർഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസേർച്ച്): ഗവേഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് 4-year UG Degree (Honors with Research) തിരഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കുന്നതാണ്.

എൻ എസ് എസ് കോളേജ് ചേർത്തലയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (General/Reservation/Management/Sports quota/ PWD/ Transgender/ TLM/ Lekshadweep ഉൾപ്പെടെ) കേരള സർവ്വകലാശാലയുടെ ഏകജാലക സംവിധാനം www.admissions.keralauniversity.ac.in വഴി അപേക്ഷ സമർപ്പിക്കേണ്ടതും. എൻ എസ് എസ് കോളേജ് ചേർത്തല ഓപ്ഷനായി രേഖപ്പെടുത്തേണ്ടതുമാണ്

ഓൺലൈൻ രജിസ്‌ട്രേഷൻ 2024 മെയ് 16 ന് വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്നതും 2024 ജൂൺ 7 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതുമാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.

അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റുംwww.admissions.keralauniversity.ac.in  ശ്രദ്ധിക്കേണ്ടതാണ്.